യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച്
Saturday 21 June 2025 12:02 AM IST
കുറ്റ്യാടി: കുറ്റ്യാടിയിലെ രാസലഹരി പെൺവാണിഭക്കേസിൽ പൊലീസ് അനാസ്ഥ കാട്ടുന്നുവെന്ന് ആരോപിച്ച് മുസ്ലിം യൂത്ത് ലീഗ് കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. മുസ്ലിം ലീഗ് ജില്ല ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത് വടയം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി എം.പി ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി, നിയോജക മണ്ഡലം പ്രസിഡന്റ് മൺസൂർ എടവലം, കെ.കെ മനാഫ്, എം.കെ.അബ്ദുൾ റഹ്മാൻ, കെ.പി മുഹമ്മദ്, ലത്തീഫ് ചുണ്ട, കെ.പി.ഷൗക്കത്ത്, റാഷിദ് കുറ്റ്യാടി, ഇ.എ റഹ്മാൻ, ടി.പി ആലി, ഒ.സി കരിം, ടി.ടി അശ്റഫ് ,നൈസാം രാജഗിരി ,ഇ ജൈസൽ, സി.പി റാഷീദ്, ഇ. മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു.