ഹരിതകർമ്മ സേനയ്ക്ക് വാഹനം അനുവദിച്ചു
Saturday 21 June 2025 12:39 AM IST
വടകര : തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ പാഴ് വസ്തുക്കൾ ശേഖരിക്കാൻ ഹരിതകർമ്മ സേനയ്ക്ക് ഇനി സ്വന്തം വാഹനം. പ്രസിഡന്റ് ഹാജറ പി.സി ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് അർബൻ അഗ്ലോമറേഷൻ ഫണ്ടിൽ നിന്ന് ഒമ്പതു ലക്ഷം രൂപ ചെലവഴിച്ചാണ് വാഹനം വാങ്ങിയത്. വൈസ് പ്രസിഡന്റ് ഡി. പ്രജീഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.വി ഷഹനാസ് ,നിഷില കോരപ്പാണ്ടി ജനപ്രതിനിധികളായ എഫ് എം മുനീർ , സബിത മണക്കുനി, സി.വി രവീന്ദ്രൻ ,ബവിത്ത് മലോൽ, പി.പി. രാജൻ, സെക്രട്ടറി കെ സജിത്ത്കുമാർ , അസി.സെക്രട്ടറി സജീവൻ, എച്ച്.ഐ സജീർ, സി.ഡി.എസ് ചെയർപേഴ്സൺ പ്രസീന ഹരിതകർമ്മസേന സെക്രട്ടറി രേഷ്മ എന്നിവർ പ്രസംഗിച്ചു.