'ഒരുവർഷം 1000 പുസ്തകം' പദ്ധതിയ്ക്ക് തുടക്കം

Saturday 21 June 2025 12:02 AM IST
കുന്ദമംഗലം ഉപജില്ല എ. ഇ. ഒ ആൻ്റ് എച്ച്.എം ഫോറം തുടക്കം കുറിച്ച

കുന്ദമംഗലം: വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുന്ദമംഗലം ഉപജില്ല എ.ഇ.ഒ ആൻഡ് എച്ച്. എം ഫോറം ആസൂത്രണം ചെയ്ത 'ഒരു വർഷം - ആയിരം പുസ്തകം ' അദ്ധ്യാപക വായന പരിപോഷണ പദ്ധതിക്ക് വായന ദിനത്തിൽ തുടക്കമായി. അഡ്വ.പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. രോഷ്മ സുകേഷ് , വി.ടി. ഷീബ, കെ.ടി. മിനി, കെ. ബിന്ദു, മുഹമ്മദ് ചേന്ദമംഗല്ലൂർ എന്നിവർ പുസ്തക നിരൂപണം അവതരിപ്പിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ.യു.കെ അബ്ദുൽ നാസർ, വി.മുഹമ്മദ് കോയ, കെ. രാജീവ്, മുഹമ്മദ് റാഫി, ശുക്കൂർ കോണിക്കൽ , കെ. ബഷീർ, എം. യൂസഫ് സിദ്ധീഖ് എന്നിവർ പ്രസംഗിച്ചു.