ശമ്പളപരിഷ്‌കരണം

Saturday 21 June 2025 12:15 AM IST
.

മലപ്പുറം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും അച്ച്യുതമേനോൻ സർക്കാരിന്റെ കാലം മുതൽ അനുവദിച്ചു വരുന്ന അയ്യഞ്ചാണ്ട് ശമ്പള പരിഷ്‌കരണം പ്രഖ്യാപനത്തിൽ ഒതുക്കാതെ 2024 ജൂലൈ 1 പ്രാബല്യത്തിൽ അടിയന്തിരമായി നടപ്പിലാക്കണമെന്ന് ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്.സജീവ് ആവശ്യപ്പെട്ടു. ശമ്പളപരിഷ്‌കരണം അടിയന്തിരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സർക്കാർ ജീവനക്കാർ സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും ജൂലൈ ഒന്നിന് മാർച്ച് നടത്തുമെന്നും ജോയിന്റ് കൗൺസിൽ മലപ്പുറം ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എ.പി.കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷനായി.