24 അധിക സർവീസുകൾ
Friday 20 June 2025 7:18 PM IST
ആലുവ: യാത്രാക്ളേശം രൂക്ഷമായ പറവൂരിലേക്ക് ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് തിങ്കളാഴ്ച്ച മുതൽ 24 അധിക സർവീസുകൾ കൂടി ആരംഭിക്കുമെന്ന് അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. അദ്ധ്യായന വർഷം ആരംഭിച്ചതോടെ ആലുവ - പറവൂർ റൂട്ടിൽ കൂടുതൽ ബസ് സർവീസുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.തുടർന്ന് ആലുവ കെ.എസ്.ആർ.ടി.സി എ.ടി.ഒ യുമായി ബന്ധപ്പെട്ടതോടെയാണ് തീരുമാനം. രാവിലെ അഞ്ച് മുതൽ ആരംഭിക്കുന്ന പുതിയ സർവീസുകൾ ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി ബസുകളായതിനാൽ വിദ്യാർത്ഥികൾക്കും കൂടുതൽ ഉപകാരപ്രദമായിരിക്കും.