നിക്ഷേപക തട്ടിപ്പ്: കോൺഗ്രസ് ധർണ
ചോറ്റാനിക്കര: സി.പി.എം ഭരിക്കുന്ന കണയന്നൂർ സർവീസ് സഹകരണ ബാങ്കിൽ തട്ടിപ്പ് നടത്തിയ ജീവനക്കാരനെതിരെ കേസെടുക്കുക, തട്ടിപ്പിന് കൂട്ടുനിന്ന ഭരണസമിതി രാജിവയ്ക്കുക, സഹകരണ ചട്ടങ്ങൾ അനുസരിച്ചു ബാങ്കിൽ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിനു മുന്നിൽ ധർണ നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ഹരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. റീസ് പുത്തൻവീട്ടിൽ, യു.ഡി.എഫ് പിറവം നിയോജക മണ്ഡലം ചെയർമാൻ കെ.ആർ.ജയകുമാർ, ജോൺസൺ തോമസ്, ദിവ്യ ബാബു എന്നിവർ സംസാരിച്ചു.