ഫെഡറൽ ബാങ്ക് സ്കോളർഷിപ്പ്
കൊച്ചി: 2024- 25 വർഷത്തെ ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഈ വർഷം 500 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരായി. കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഭിന്നശേഷിക്കാർ ഉൾപ്പെടെ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. എം.ബി.ബി.എസ്, ബി.ഇ, ബി.ടെക്, ബി.എസ്.സി നഴ്സിംഗ്, ബി.എസ്.സി അഗ്രികൾച്ചർ (ഓണേഴ്സ്), എം.ബി.എ കോഴ്സുകളിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. വിദ്യാർത്ഥികളുടെ വിവരങ്ങൾ ബാങ്കിന്റെ വെബ്സൈറ്റിൽ ലഭിക്കും.