വായനാപക്ഷാചരണം

Saturday 21 June 2025 12:21 AM IST
D

കോട്ടക്കൽ: എടരിക്കോട് പുതുപ്പറമ്പ് ഞാറത്തടം അക്ഷര ഗ്രാമീണവായനശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി പി. എൻ. പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങ് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ഉണ്ണി ആമപ്പാറയ്ക്കൽ ഉദ്ഘാടനം ചെയ്തു. സന്തോഷ് പാലക്കോട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ സി.വി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. കെ. ഉണ്ണികൃഷ്ണൻ, റാണി രാജീവ് ,രമേശ് കുമാർ, പ്രദീപ്, പ്രഗതി തുടങ്ങിയവർ സംസാരിച്ചു.