വായന പക്ഷാചാരണം
മലപ്പുറം: ചെറുകുന്ന് കൂട്ടായ്മ ലൈബ്രറി സംഘടിപ്പിക്കുന്ന വായന പക്ഷാചാരണം ബി.പി.എ.എൽ.പി സ്‌കൂൾ പ്രധാനാധ്യാപിക ടെസി പി. ജോസഫ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് എം ഹുസൈൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി.അബ്ദുറഹിമാൻ മുഖ്യ പ്രഭാഷണം നടത്തി. കൂട്ടായ്മ വൈസ് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. വായനപക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനം, ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, പി.എൻ.പണിക്കർ, വൈക്കം മുഹമ്മദ് ബഷീർ, പൊൻകുന്നം വർക്കി, ജി.ശങ്കരൻപിള്ള, എൻ.പി മുഹമ്മദ് എന്നീ സാഹിത്യകാരന്മാരുടെ അനുസ്മരണം, എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് വിജയികളെ അനുമോദിക്കൽ, ചർച്ചാക്ലാസുകൾ, ക്വിസ്സ് മത്സരം, സ്‌കൂൾ വിദ്യാർത്ഥികളുടെ ലൈബ്രറി സന്ദർശനം, വായന മത്സര പുസ്തകങ്ങൾ പരിചയപ്പെടുത്തൽ,അമ്മ വായന, ലഹരി വിരുദ്ധ ബോധ വൽക്കരണം തുടങ്ങിയ പരിപാടികൾ സ്ഘടിപ്പിക്കാൻ തീരുമാനിച്ചു. പി.മുഹമ്മദ് അജ്മൽ നന്ദി പറഞ്ഞു.