'എം.സി.റോഡ് നവീകരിക്കണം'

Friday 20 June 2025 7:46 PM IST

മൂവാറ്റുപുഴ: കാലവർഷക്കെടുതിയിൽ തകർന്ന എം.സി.റോഡ് നവീകരിക്കണമെന്ന് മുൻ എം.എൽ.എ. എൽദോ എബ്രഹാം ആവശ്യപ്പെട്ടു. ഒന്നാം എൽ.ഡി. എഫ് സർക്കാരിന്റെ കാലയളവിൽ 2019 - ൽ ശബരി പാക്കേജിൽ ഉൾപ്പെടുത്തി 15 കോടി രൂപ ചെലവിൽ മൂവാറ്റുപുഴ - പെരുമ്പാവൂർ എം.സി.റോഡ് നവീകരിച്ചിരുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ എം.സി റോഡ് പുനരുദ്ധാരണത്തിനായി യാതൊരു നടപടികളും സ്വീകരിക്കപ്പെട്ടില്ല. എം.സി.റോഡിൽ മൂവാറ്റുപുഴ മുതൽ തൃക്കളത്തുർ വരെ റോഡ് പൂർണമായും തകർന്നു. ഇരു ചക്ര വാഹന യാത്രക്കാർ കുഴിയിൽ വീണ് അപകടം സംഭവിക്കുന്നത് പതിവായി മാറി. മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ തകർന്ന റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് എൽദോ എബ്രഹാം അധികാരികളോട് ആവശ്യപ്പെട്ടു.