തുണിസഞ്ചി വിതരണം
Saturday 21 June 2025 12:48 AM IST
കൊച്ചി: 'പ്ലാസ്റ്റിക് ഒഴിവാക്കൂ, പ്രകൃതിയെ സംരക്ഷിക്കൂ'വെന്ന സന്ദേശവുമായി റസിഡന്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തുണിസഞ്ചി വിതരണം ആരംഭിച്ചു. എറണാകുളം നോർത്ത് പാണിക്കശേരിപറമ്പ് നഗറിൽ റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എസ് ദിലീപ്കുമാർ, ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ്, കെ.കെ വാമലോചനൻ, കെ.ജി രാധാകൃഷ്ണൻ, പാറപ്പുറം രാധാകൃഷ്ണൻ, നവീൻചന്ദ്ര ഷേണായി, സൈനബ പൊന്നാരിമംഗലം, ആശാപ്രവർത്തകരായ സനിത ബാബു, ഷിജില റോബർട്ട് തുടങ്ങിവർ സംസാരിച്ചു.