വെങ്ങോലകുടിയിൽ എട്ട് വീടുകളിൽ വെള്ളക്കെട്ട്
Saturday 21 June 2025 12:51 AM IST
നെടുമ്പാശേരി: കനത്ത മഴയെ തുടർന്ന് നെടുമ്പാശേരി പഞ്ചായത്തിലെ 15-ാം വാർഡ് വെങ്ങോലകുടി ഭാഗത്ത് എട്ട് വീടുകളിൽ വെള്ളക്കെട്ട്. സമീപത്തായി ഒരു വില്ല വന്നപ്പോൾ മഴവെള്ളം ഒഴുകി പോകുന്ന തോട് അടച്ചതിനാലാണ് വെള്ളക്കെട്ട് ഉണ്ടാകുന്നത്. വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പുറത്തേക്കിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. മഴ തോർന്നാലും രണ്ടു മൂന്നുദിവസം വെള്ളക്കെട്ട് ഉണ്ടാകും. ഏഴുവർഷമായി ഈ ദുരിതം തുടരുന്നു. ജനപ്രതിനിധികളോടും ബന്ധപ്പെട്ട അധികൃതരോടും പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു.