ചാവറയിൽ ശില്പശാല

Saturday 21 June 2025 1:52 AM IST

കൊച്ചി: ചാവറയച്ചന്റെ സാഹിത്യരചനകളെക്കുറിച്ച് എം.ജി. സർവകലാശാലയുടെ ചാവറചെയറും ചാവറ കൾച്ചറൽ സെന്ററും സംഘടിപ്പിച്ച ശില്പശാല സെന്ററിന്റെ ചെയർമാനും സി.എം.ഐ സഭ വിദ്യാഭ്യാസ മാധ്യമവിഭാഗം ജനറൽ കൗൺസിലറുമായ ഡോ. മാർട്ടിൻ മള്ളാത്ത് ഉദ്ഘാടനം ചെയ്തു. കുമാരനാശാന്റെ വീണപൂവ് പ്രകാശിതമായ കാലത്ത് ചാവറയച്ചൻ എഴുതിയ ആത്മാനുതാപം എന്ന രചനയിൽ നിറഞ്ഞുനിൽക്കുന്നത് മനുഷ്യന്റെ അന്തരംഗങ്ങളിലെ ഭാവഭേദങ്ങളാണെന്ന് അദ്ദേഹത്തിന്റെ സാഹിത്യ ദർശനത്തെക്കുറിച്ച് പ്രഭാഷണം നടത്തിയ പ്രൊഫ.എം.കെ.സാനു പറഞ്ഞു. പ്രൊഫ. ജോർജ് ജോസഫ്, റാം മോഹൻ പാലിയത്ത്, പ്രൊഫ. സജി മാത്യു , സിസ്റ്റർ ശാന്തിനി, ഫാ, അനിൽ ,ഫാ. സ്റ്റാൻലി പുൽപുറയിൽ സംസാരിച്ചു.