വില്ലേജ് ഓഫീസ് കെട്ടിടം പ്രവൃത്തി ഉദ്ഘാടനം

Saturday 21 June 2025 12:02 AM IST
നാദാപുരം വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനിൽ നിർവ്വഹിച്ചപ്പോൾ.

നാദാപുരം: 50 ലക്ഷം രൂപ ചെലവിൽ നാദാപുരം വില്ലേജ് ഓഫീസിന് വേണ്ടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ ഓൺലൈൻ വഴി നിർവഹിച്ചു. നാദാപുരം റസ്റ്റ് ഹൗസ് പരിസരത്ത് നടന്ന ചടങ്ങിൽ ഇ.കെ. വിജയൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, ജില്ലാ പഞ്ചായത്ത് അംഗം സി.വി.എം.നജ്മ, അബ്ബാസ് കണേക്കൽ, തഹസിൽദാർ ഡി. രഞ്ജിത്ത് കുമാർ, വില്ലേജ് ഓഫീസർ എം.പ്രദീപ് കുമാർ, എ.മോഹൻദാസ്, ബംഗ്ലത്ത് മുഹമ്മദ്, മോഹനൻ പാറക്കടവ്, ടി. സുഗതൻ, കെ.വി. നാസർ, കരിമ്പിൽ ദിവാകരൻ, കെ.ജി ലത്തീഫ്, കരിമ്പിൽ വസന്ത, എ. വാസു എന്നിവർ പ്രസംഗിച്ചു.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി സ്വാഗതം പറഞ്ഞു.