ഗവർണറെ നിയന്ത്രിക്കാൻ സമയമായി: ബിനോയ് വിശ്വം
Saturday 21 June 2025 1:16 AM IST
കോഴിക്കോട്: വിവാദമുണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. എന്നാൽ വിവാദങ്ങളുണ്ടാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗവർണറെ നിയന്ത്രിക്കേണ്ട സമയമായിട്ടുണ്ട്. ഇന്ത്യയ്ക്ക് പരിചിതമല്ലാത്ത ഏതോ ഒരു ചിത്രമാണ് ഇന്ത്യയെന്നും അതാണ് ഭാരതമാതാവെന്നും പറയുന്നത് എത്രത്തോളം അനുചിതമാണെന്ന് ഗവർണർ മനസിലാക്കണം. രാജ്ഭവന്റെ ഔദ്യോഗിക വേദികളിൽ ഇന്ത്യയുടേതല്ലാത്ത ഭൂപടം കാണിക്കാൻ പാടില്ല. നിയമപരമായി അത് തെറ്റാണെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കൾ പറയേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.