വിജയം ഉറപ്പെന്ന് യു.ഡി.എഫ്; പ്രതീക്ഷ വിടാതെ എൽ.ഡി.എഫ്

Saturday 21 June 2025 12:29 AM IST

അൻവർ മൂന്നാമതെത്താനും സാദ്ധ്യത

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ മികച്ച പോളിംഗിന് പിന്നാലെ വിജയം അവകാശപ്പെട്ട് മുന്നണികൾ. 75.27 ശതമാനമാണ് അന്തിമ പോളിംഗ്. 2021നേക്കാൾ ഒരു ശതമാനം മാത്രം കുറവ്. ആകെ 2,32,057 വോട്ടർമാരിൽ 1,74,667 പേർ വോട്ടു ചെയ്തു. വോട്ടെണ്ണൽ തിങ്കളാഴ്ച ചുങ്കത്തറ മാർത്തോമ ഹയർസെക്കന്ററി സ്‌കൂളിൽ നടക്കും.സ്വതന്ത്ര സ്ഥാനാർത്ഥി പി.വി.അൻവർ അഞ്ച് മുതൽ പത്ത് ശതമാനം വരെ വോട്ട് പിടിച്ചേക്കുമെന്നാണ് മുന്നണികളുടെ വിലയിരുത്തൽ. അൻവർ മൂന്നാം സ്ഥാനത്തേക്ക് വരാനുള്ള സാദ്ധ്യതയും തള്ളുന്നില്ല.

12,​000ത്തിനും 15,​000നും ഇടയിലെ ഭൂരിപക്ഷമാണ് ആര്യാടൻ ഷൗക്കത്തിന് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. ഭരണ വിരുദ്ധ വികാരം അലടയിച്ചാൽ ഭൂരിപക്ഷം 20,​000 കടക്കും. കോൺഗ്രസ് - ലീഗ് വോട്ടുകൾ കൃത്യമായി പോൾ ചെയ്യപ്പെട്ടു. നിലമ്പൂർ നഗരസഭയിൽ ഒപ്പത്തിനൊപ്പം വരും. വഴിക്കടവ്, മൂത്തേടം, പോത്തുകല്ല്, എടക്കര, ചുങ്കത്തറ, കരുളായി പഞ്ചായത്തുകളിൽ ലീഡുണ്ടാവും. അമരമ്പലത്ത് പിന്നിൽ പോയേക്കാം. വെൽഫെയ‌ർ പിന്തുണ വിവാദം വോട്ടർമാരിൽ പ്രതിഫലിച്ചില്ലെന്നും യു.ഡി.എഫ് വിലയിരുത്തുന്നു.

നേരിയ ഭൂരിപക്ഷത്തിനെങ്കിലും വിജയം ഉറപ്പാണെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ. 2,000 വോട്ടിനുള്ളിൽ ഭൂരിപക്ഷം ലഭിക്കും. 2021ൽ 2,​700 വോട്ടിനാണ് അൻവർ വിജയിച്ചത്. വഴിക്കടവ്, എടക്കര, മൂത്തേടം പഞ്ചായത്തുകളിൽ യു.ഡി.എഫ് മുന്നിലെത്തും. പോത്തുകല്ല്, കരുളായി, അമരമ്പലം, നിലമ്പൂർ നഗരസഭ എന്നിവിടങ്ങളിൽ യു.ഡി.എഫിനെ മറികടക്കും.യു.ഡി.എഫ് സ്ഥാനാർത്ഥിയോടുള്ള നിഷേധ വോട്ടും ലഭിച്ചിട്ടുണ്ട്.

യു.ഡി.എഫിന്റെ വെൽഫെയർ പാർട്ടി ബന്ധമുയർത്തിയത് ന്യൂനപക്ഷ വോട്ടിൽ വിള്ളലുണ്ടാക്കിയെന്നും എൽ.ഡി.എഫ് കരുതുന്നു.

15,​000 വോട്ട് വരെ പിടിക്കുമെന്നാണ് പോളിംഗിന് മുമ്പ് എൻ.ഡി.എ ക്യാമ്പിന്റെ ആത്മവിശ്വാസമെങ്കിൽ കഴിഞ്ഞ തവണത്തെ 8,500 വോട്ട് നിലനിറുത്താനാവുമെന്നാണ് നിലവിലെ പ്രതീക്ഷ.20,000 മുതൽ 25,000 വരെ വോട്ട് ലഭിക്കുമെന്നാണ് അൻവർ ക്യാമ്പിന്റെ അവകാശവാദം. അതേസമയം വളരെ കുറച്ച് ബൂത്തിൽ മാത്രമാണ് അൻവറിന് ഏജന്റുമാർ ഉണ്ടായിരുന്നത്.

നി​ല​മ്പൂ​രി​ൽ​ ​പ​ര​മാ​വ​ധി​ ​വോ​ട്ട് സ​മാ​ഹ​രി​ച്ചെ​ന്ന്സി.​പി.​എം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​പാ​ർ​ട്ടി​ ​ചി​ഹ്ന​ത്തി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​മ​ത്സ​രി​പ്പി​ച്ച് ​വ​ലി​യ​ ​രാ​ഷ്ട്രീ​യ​ ​പോ​രാ​ട്ടം​ ​ന​ട​ത്താ​ൻ​ ​ക​ഴി​ഞ്ഞ​തി​ലൂ​ടെ​ ​നി​ല​മ്പൂ​രി​ൽ​ ​പ​ര​മാ​വ​ധി​ ​വോ​ട്ടു​ക​ൾ​ ​സ​മാ​ഹ​രി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​താ​യി​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന്റെ​ ​വി​ല​യി​രു​ത്ത​ൽ.​ ​നി​ല​മ്പൂ​രി​ൽ​ ​വി​ജ​യി​ക്കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യാ​ണ് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​ഉ​യ​ർ​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ഭൂ​രി​പ​ക്ഷ​ത്തെ​യോ,​ ​ല​ഭി​ച്ച​ ​വോ​ട്ടു​ക​ളു​ടെ​ ​ക​ണ​ക്കു​ക​ളെ​യോ​ ​കു​റി​ച്ച് ​യോ​ഗം​ ​വി​ശ​ദ​മാ​യ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യി​ല്ല. പാ​ർ​ട്ടി​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​എം.​സ്വ​രാ​ജി​നു​ ​ല​ഭി​ച്ചേ​ക്കാ​വു​ന്ന​ ​വോ​ട്ടി​നെ​ ​സം​ബ​ന്ധി​ച്ചു​ ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​കി​യെ​ങ്കി​ലും​ ​ഫ​ലം​ ​വ​ന്ന​ ​ശേ​ഷം​ ​ച​ർ​ച്ച​ ​ചെ​യ്യാ​മെ​ന്ന​ ​തീ​രു​മാ​ന​ത്തി​ലാ​ണ് ​എ​ത്തി​ച്ചേ​ർ​ന്ന​ത്.​ ​പി.​വി.​അ​ൻ​വ​റി​ന്റെ​ ​സ്ഥാ​നാ​ർ​ത്ഥി​ത്വം​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ ​എം.​സ്വ​രാ​ജി​ന് ​ഗു​ണ​മു​ണ്ടാ​ക്കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും​ ​ആ​ ​സ്ഥി​തി​ക്ക് ​പി​ന്നീ​ട് ​മാ​റ്റം​ ​വ​ന്നു.​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ആ​ര്യാ​ട​ൻ​ ​ഷൗ​ക്ക​ത്തി​നെ​തി​രെ​ ​കോ​ൺ​ഗ്ര​സി​ലും​ ​മു​സ്ലീം​ ​ലീ​ഗി​ലും​ ​വി​രു​ദ്ധ​ ​വോ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഈ​ ​വോ​ട്ടു​ക​ൾ​ ​പൂ​ർ​ണ്ണ​മാ​യും​ ​ഇ​ട​തു​ ​സ്ഥാ​നാ​ർ​ത്ഥി​ക്ക് ​ല​ഭി​ച്ചേ​ക്കി​ല്ലെ​ന്നും​ ​വി​ല​യി​രു​ത്തി.​ ​അ​തേ​ ​സ​മ​യം​ ​ഈ​ ​വി​രു​ദ്ധ​ ​വോ​ട്ടു​ക​ൾ​ ​അ​ൻ​വ​റി​നാ​ണ് ​ല​ഭി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ൽ​ ​അ​ത് ​പാ​ർ​ട്ടി​ ​സ്ഥാ​നാ​ർ​ത്ഥി​യു​ടെ​ ​വി​ജ​യ​ ​സാ​ദ്ധ്യ​ത​യെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ച്ചേ​ക്കാം.​ ​അ​ൻ​വ​റി​ന് ​കി​ട്ടാ​വു​ന്ന​ ​വോ​ട്ടു​ക​ൾ​ ​സം​ബ​ന്ധി​ച്ച​ ​ക​ണ​ക്കു​ക​ളൊ​ന്നും​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​പ​റ​ഞ്ഞി​ല്ല.​ ​ഇ​ട​തു​ ​മു​ന്ന​ണി​ക്ക് ​ല​ഭി​ച്ച​ ​വോ​ട്ടു​ക​ൾ​ ​സം​ബ​ന്ധി​ച്ച് ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​വ​ന്ന​ ​ശേ​ഷം​ ​പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണ് ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി​ ​ഗോ​വി​ന്ദ​ൻ​ ​പ​റ​ഞ്ഞ​ത്.