പ്രബന്ധ മത്സരം
Saturday 21 June 2025 1:52 AM IST
പാലക്കാട്: കാൻഫെഡ് സ്ഥാപകനായ പി.എൻ.പണിക്കരുടെ സ്മരണാർത്ഥം സർക്കാർ ആഹ്വാനം ചെയ്ത വായനവാരത്തിന്റെ ഭാഗമായി 'അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഇന്ന്' എന്ന വിഷയത്തെ കുറിച്ച് പാലക്കാട് ജില്ലയിൽ പ്രബന്ധ മത്സരം സംഘടിപ്പിക്കാൻ കാൻഫെഡ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. നാല് പേജിൽ കവിയാത്ത പ്രബന്ധം ജൂലായ് അഞ്ചിനകം കാൻഫെഡ് ജില്ലാ ചെയർമാൻ പാണ്ടിയോട് പ്രഭാകരൻ, പാണ്ടിയോട്, പി.ഒ.കണ്ണാടി 678701 പാലക്കാട് എന്ന വിലാസത്തിൽ അയക്കണം. തിരഞ്ഞെടുത്ത മൂന്ന് പ്രബന്ധങ്ങൾക്ക് ക്യാഷ് അവാർഡും, മൊമെന്റോയും സമ്മാനിക്കും.