പുസ്തക പ്രകാശനം
Saturday 21 June 2025 1:53 AM IST
ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ ഭാരതി വായനശാലയിൽ വായന ദിനത്തോട് അനുബന്ധിച്ച് വായനപക്ഷാചരണം കുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ കെ.ജയദേവൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ടി.നീലകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. വായനശാലാ വൈസ് പ്രസിഡന്റ് എൻ.വി.മുരളീകൃഷ്ണൻ രചിച്ച 'തായ്‌ലന്റ് വർത്തമാനം' എന്ന പുസ്തകം ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ജയദേവൻ മണ്ണമ്പറ്റ ടി.ടി.ഐ പ്രിൻസിപ്പൽ എസ്.വി.രാമനുണ്ണിക്കു നൽകി പ്രകാശനം ചെയ്തു. എൻ.പി.പ്രിയേഷ്, പഞ്ചായത്തംഗം കെ.കെ.ലിനി, ടി.ടി.ഐ വിദ്യാർത്ഥി പ്രതിനിധികൾ സംസാരിച്ചു.