ട്രാക്കുകൾ സജ്ജമാകുന്നു; ട്രെയിനുകൾ ഇനി 130 കി.മീ വേഗത്തിൽ ഓടും
പാലക്കാട്: ട്രെയിനുകളുടെ വേഗം 130 കിലോമീറ്ററാക്കാൻ റെയിൽവേയും പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. കേരളത്തിൽ ട്രെയിനുകളുടെ അടിസ്ഥാന വേഗം മണിക്കൂറിൽ 110 കിലോമീറ്ററുള്ള കോഴിക്കോട്-മംഗളൂരു ട്രാക്ക് 130 കിലോമീറ്റർ വേഗത്തിന് സജ്ജമായി. ഷൊർണൂർ-കോഴിക്കോട് ട്രാക്ക് ഉടൻ 130 കിലോമീറ്റർ വേഗത്തിലേക്ക് എത്തും. ഷൊർണൂർ-മംഗളൂരു പാതയിൽ പാളങ്ങളുടെ ഉറപ്പും ഘടനയും പരിശോധിക്കുന്ന ഓസിലേഷൻ മോണിറ്ററിംഗ് സിസ്റ്റം (ഒ.എം.എസ്) വാഹനം മുഖേന വേഗപരിശോധന നടത്തി. തിരുവനന്തപുരം-കായംകുളം, കായംകുളം-എറണാകുളം (ആലപ്പുഴ വഴി) രണ്ടു സെക്ഷനിലും അടിസ്ഥാന വേഗം 110 ആയി. ഇന്ത്യയിലെ 68 ഡിവിഷനുകളിൽ വൈകിയോട്ടം കുറഞ്ഞ രണ്ട് പ്രധാന ഡിവിഷനുകൾ കേരളത്തിലേതാണ്. പാലക്കാട് ഡിവിഷനിൽ 95.9 ശതമാനവും തിരുവനന്തപുരത്ത് 91.3 ശതമാനവുമാണ് ട്രെയിനുകളുടെ സമയകൃത്യത. ഇത് നൂറിലെത്തിക്കാനാണ് ശ്രമം.
നിലവിലെ വേഗം
(റെയിൽ റൂട്ട്, ദൂരം, വേഗത കിമീറ്ററിൽ) തിരുവനന്തപുരം - കായംകുളം - 105 - 110 കായംകുളം - എറണാകുളം - 100 - 110 (ആലപ്പുഴ വഴി) കായംകുളം - എറണാകുളം - 115 -100 (കോട്ടയം വഴി) എറണാകുളം - ഷൊർണൂർ - 107 - 80 ഷൊർണൂർ - കോഴിക്കോട് - 86 - 110 കോഴിക്കോട് - മംഗലാപുരം - 221 - 110