ലഹരി വിരുദ്ധ സാംസ്കാരിക സദസ്
Saturday 21 June 2025 12:02 AM IST
കുന്ദമംഗലം: സംസ്കാര സാഹിതി ജില്ലാ ചെയർമാനായി ചുമതലയേറ്റ കാവിൽ പി മാധവന് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി ഒരുക്കിയ സ്വീകരണവും ലഹരിവിരുദ്ധ സാംസ്‌കാരിക സദസും ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി ചെയർമാൻ ജിജിത്ത് പൈങ്ങോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം കാതൽ സുധി, ഡി.സി.സി സെക്രട്ടറി ചോലക്കൽ രാജേന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രവികുമാർ പനോളി, കെ.കെ മഹേഷ്, പൂവ്വച്ചൽ ഖാദർ അവാർഡ് ജേതാവ് അഖിൽ കാവുങ്ങൽ, ദിനേഷ് കാരന്തുർ എന്നിവർ പ്രസംഗിച്ചു. സുധീഷ് പാലാഴി സ്വാഗതവും യു.ടി ഫൈസൽ നന്ദിയും പറഞ്ഞു. ശബരി മുണ്ടക്കൽ, അരവിന്ദൻ നെച്ചൂളി, ദിനേശ് കുഴിമ്പാട്ടിൽ,എ.വി.സുഗന്ധി,പ്രസീത് വെള്ളിപറമ്പ് ഷൈജിത് കുറ്റിക്കാട്ടൂർ എന്നിവർ നേതൃത്വം നൽകി.വിവിധ പരീക്ഷകളിൽ ജേതാക്കളായ വിദ്യാർത്ഥികളെ അനുമോദിച്ചു.