ലീഗിന്റെ വോട്ട് അൻവറിന് കിട്ടില്ല: കുഞ്ഞാലിക്കുട്ടി
Saturday 21 June 2025 1:07 AM IST
മലപ്പുറം: നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രതീക്ഷിച്ചത് പോലെ വിജയം നേടുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലമ്പൂരിൽ ഭരണ വിരുദ്ധ
വികാരമുണ്ടെന്നാണ് താഴെത്തട്ടിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലും നിലമ്പൂർ ഫലം ഇംപാക്ട് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്നണിയിൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതാണ് ലീഗിന്റെ രീതി. ലീഗ് പ്രവർത്തകർ ഷൗക്കത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചു. ലീഗിന്റെ വോട്ട് അൻവറിന് കിട്ടുമെന്നത് തെറ്റിദ്ധാരണയാണ്. അൻവറിന്റെ മുന്നണി പ്രവേശനം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും അക്കാര്യം ലീഗ് ഒറ്റക്ക് തീരുമാനിക്കേണ്ടതല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.