ജനാധിപത്യത്തിൽ ഗവർണർ സ്ഥാനങ്ങൾ ഭീഷണി: തോമസ് ഐസക്

Saturday 21 June 2025 1:12 AM IST

കോഴിക്കോട്: ജനാധിപത്യ സംവിധാനത്തിൽ ഗവർണർ സ്ഥാനങ്ങൾ ഭീഷണിയാകുന്നുവെന്ന് മുൻ മന്ത്രി ടി.എം. തോമസ് ഐസക്. സർക്കാർ ഗവർണറുമായി ഏറ്റുമുട്ടലിനില്ല. പക്ഷേ ദൗർഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടാകുന്നത്. മന്ത്രിസഭ പറയുന്നത് അനുസരിക്കുകയാണ് ഗവർണറുടെ ജോലി. എന്നാൽ അതിന് വിപരീതമായാണ് ഗവർണർ പ്രവർത്തിക്കുന്നത്. സർക്കാർ കാര്യങ്ങളിൽ രാഷ്ട്രീയം കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പ്രോട്ടോക്കൊളിനേക്കാൾ ഉയരത്തിലാണ് ഇന്ത്യയുടെ ഭരണഘടനയെന്നും അതനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർ തയ്യാറാകണമെന്നും തോമസ് ഐസക് പറഞ്ഞു.