ഒറ്റപ്പെട്ട മഴ തുടരും

Saturday 21 June 2025 1:15 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരും. വടക്കൻ ജില്ലകളിലാണ് കൂടുതൽ സാദ്ധ്യത. ഇന്ന് മഴ മുന്നറിയിപ്പുകൾ ഒന്നുമില്ല. കേരള തീരത്ത് ഉയർന്ന തിരമാലകളുണ്ടാകുന്നതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.