മന്ത്രിമാരുടെ സ്റ്റാഫിന്റെ പെൻഷനോട് യോജിപ്പില്ല: സുരേഷ് ഗോപി

Saturday 21 June 2025 1:20 AM IST

തൃശൂർ: മന്ത്രിമാരുടെ പേഴ്‌സൺ സ്റ്റാഫിന്റെ പെൻഷൻ കൊടുക്കുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനങ്ങൾക്കുള്ള പെൻഷൻ കൃത്യമായി കിട്ടുന്നില്ല. മന്ത്രിമാരുടെ സ്റ്റാഫിന് ജോലിക്കുള്ള ശമ്പളം മതി. പെൻഷനും ആനുകൂല്യങ്ങളും നൽകുന്നത് ശരിയല്ല. ഭാരതാംബയുടെ ചിത്രത്തിൽ പൂവിടുന്നത് അത് ചെയ്യുന്നവരുടെ അവകാശമാണ്. ഭൂമീദേവിയെ പൂജിക്കുന്നു എന്നതാണ് അതിലൂടെ ഉദ്ദേശിക്കുന്നതെന്നും ജനങ്ങളുടെ ഇഷ്ടം മനസിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.