ഗവർണറുടെ സുരക്ഷയ്ക്ക് വീണ്ടും കേന്ദ്രസേന?
Saturday 21 June 2025 1:22 AM IST
തിരുവനന്തപുരം: ഇന്നലെ എസ്.എഫ്.ഐയുടെ പ്രതിഷേധത്തിനിടെ പ്രവർത്തകർ രാജ്ഭവനിൽ ചാടിക്കയറാൻ ശ്രമിച്ചിരുന്നു. ക്രമസമാധാന ചുമതലയുള്ള പൊലീസ് പരാജയപ്പെട്ടാൽ സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിളിക്കാനാണ് ഗവർണർ ആലോചിക്കുന്നത്. മുൻ ഗവർണർ ആരിഫ് ഖാന് കേന്ദ്രസേനയുടെ സുരക്ഷയായിരുന്നു. ഗവർണറുടെ ചടങ്ങുകളിലും യാത്രകളിലും സുരക്ഷ കൂട്ടും. മന്ത്രി വി.ശിവൻകുട്ടിയുടെ വഴുതക്കാട്ടെ ഔദ്യോഗികവസതിക്ക് സുരക്ഷ കൂട്ടി. കഴിഞ്ഞദിവസം വീട്ടിലേക്ക് എ.ബി.വി.പി പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു.