വൈദ്യുതി സുരക്ഷാ വാരാചരണം ഉദ്ഘാടനം 26ന്

Saturday 21 June 2025 12:25 AM IST

തിരുവനന്തപുരം: ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന്റെ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 26ന് രാവിലെ 10ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി ടാഗോർ തിയേറ്ററിൽ നിർവഹിക്കും. അഡ്വ.ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡോ.ശശി തരൂർ എം.പി മുഖ്യപ്രഭാഷണം നടത്തും. മേയർ ആര്യ രാജേന്ദ്രൻ,ഊർജ്ജ വകുപ്പ് അഡി. ചീഫ് സെക്രട്ടറി പുനീത് കുമാർ,കെ.എസ്.ഇ.ബി സി.എം.ഡി മിർ മുഹമ്മദ് അലി എന്നിവർ സംസാരിക്കും.