അൻവറിനെ പങ്കെടുപ്പിച്ച് മുസ്ലിംലീഗ് കുടുംബയോഗം: 4 പേർ പുറത്ത്
Saturday 21 June 2025 1:26 AM IST
കോഴിക്കോട്: പി.വി അൻവറിനെ ക്ഷണിച്ച് തിരുവമ്പാടിയിൽ മുസ്ലിംലീഗ് വിമതർ കുടുംബയോഗം നടത്തിയതിനെതിരെ പാർട്ടി നടപടി.
സംഘാടകരായ നാലുപേരെയും പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. നേതൃത്വത്തെ വെല്ലുവിളിച്ചായിരുന്നു വിമതർ ഈ മാസം 15 ന് തിരുവമ്പാടിയിൽ ഗ്ലോബൽ കെ.എം.സി.സിയുടെ പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചത്. സംഭവം വിവാദമായതോടെ തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.അബ്ദുറഹ്മാൻ, അറഫി കാട്ടിപ്പരുത്തി, ഫൈസൽ മാതാംവീട്ടിൽ, റഫീഖ് പുല്ലൂരാംപാറ എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.