കോളേജ് അദ്ധ്യാപകരുടെ ആനുകൂല്യം: ചർച്ചചെയ്യും

Saturday 21 June 2025 12:27 AM IST

കൊച്ചി: കോളേജ് അദ്ധ്യാപകരുടെ ഡി.എ കുടിശിക ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംഘടനാ ഭാരവാഹികളുമായി ധനവകുപ്പ് ചർച്ചനടത്തുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹർജിക്കാരായ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷനുമായി ചർച്ചനടത്തി,കേസ് വീണ്ടും പരിഗണിക്കുമ്പോൾ തീരുമാനം അറിയിക്കാമെന്നാണ് സർക്കാർ അറിയിച്ചത്. ഏഴാം കേന്ദ്ര ശമ്പളകമ്മിഷൻ സ്കീം ഭേദഗതികളോടെ നടപ്പാക്കുന്നത് സംബന്ധിച്ചാകും ചർച്ച. ഹർജി ജൂലായ് 10ന് പരിഗണിക്കും.

ഡി.എ കുടിശിക,ശമ്പള പരിഷ്‌കരണ കുടിശിക,പിഎച്ച്.ഡി അഡ്വാൻസ് ഇൻക്രിമെന്റ്,മുൻകാല സർവീസുകൾ,പ്രമോഷൻ തുടങ്ങിയ വിഷയങ്ങളിലാണ് കെ.പി.സി.ടി.എ കോടതിയെ സമീപിച്ചത്.