എച്ച്.ഡി.ബി ഫിനാൻഷ്യൽ സർവീസസ് ഐ.പി.ഒ ജൂൺ 25 മുതൽ

Saturday 21 June 2025 12:35 AM IST

കൊച്ചി: എച്ച്.ഡി.ബി ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ) ജൂൺ 25 മുതൽ 27 വരെ നടക്കും. ഐ.പി.ഒയിലൂടെ 12,500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2,500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടർമാരുടെ 10,000 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 700 രൂപ മുതൽ 740 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 20 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 20ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.