ദേവസ്വം ബോർഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ്

Saturday 21 June 2025 12:37 AM IST

തിരുവനന്തപുരം: തിരുവിതാംകൂർ, കൊച്ചിൻ ദേവസ്വം ബോർഡുകളിലേക്ക് ഹിന്ദുവിശ്വാസികളായ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ നിന്ന് ഓരോ അംഗങ്ങളെ വീതവും മലബാർ ദേവസ്വം ബോർഡിലേക്ക് ഹിന്ദുവിശ്വാസികളായ രണ്ടു അംഗങ്ങളെയും തിരഞ്ഞെടുക്കുന്നു. നിയമസഭയിലെ ഹിന്ദു എം.എൽ.എമാരാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.

റിട്ട. ജില്ലാ ജഡ്ജ് എം.രാജേന്ദ്രൻ നായരാണ് വരണാധികാരി. കരട് വോട്ടർപട്ടിക നിയമസഭാ മന്ദിരം, ഐ.പി.ആർ.ഡി, റവന്യു (ദേവസ്വം) വകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ ഓഫീസ് എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡിൽ 26ന് രാവിലെ 11ന് പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങൾ ജൂലായ് 4, 5 തീയതികളിൽ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ റവന്യു (ദേവസ്വം) വകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ ഓഫീസിൽ സമർപ്പിക്കാം. നാമനിർദ്ദേശ പത്രികകൾ ജൂലായ് എട്ടു മുതൽ പത്തു വരെ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ ഇവിടെ നിന്ന് ലഭിക്കും. ജൂലായ് 11ന് രാവിലെ 11മുതൽ വൈകിട്ട് നാലുവരെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ വരണാധികാരി മുമ്പാകെ പത്രിക സമർപ്പിക്കാം. 15ന് വൈകിട്ട് നാലുവരെ പിൻവലിക്കാം. വൈകിട്ട് 4.15ന് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്- 0471- 2518397, 0471- 2518147, 9446095148, 9447274504.