എം.ജി.രാജമാണിക്യം റവന്യു സെക്രട്ടറി

Saturday 21 June 2025 12:38 AM IST

തിരുവനന്തപുരം :സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ മാറ്റം. വിദേശത്ത് പഠനത്തിനായുള്ള അവധി കഴിഞ്ഞ് തിരിച്ചെത്തിയ എം.ജി. രാജമാണിക്യത്തെ റെവന്യു ദുരന്ത നിവാരണ സെക്രട്ടറിയായി നിയമിച്ചു. ഹൗസിംഗ്, റെവന്യു (ദേവസ്വം), ഭക്ഷ്യ വിതരണ ഉപഭോക്തൃകാര്യ വകുപ്പുകളുടെ സെക്രട്ടറിയുടെ പൂർണ്ണ അധിക ചുമതലയും സിവിൽ സപ്ളൈസ് കോർപറേഷൻ ചെയർമാൻ,ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളുടെ കമ്മിഷണർ തുടങ്ങിയ ചുമതലകളും ഉണ്ടാകും.

ദേശീയ ആരോഗ്യ മിഷൻ സംസ്ഥാന ഡയറക്ടറായ ഡോ.വിനയ് ഗോയലിന് സംസ്ഥാന മെഡിക്കൽ സർവീസ് കോർപറേഷൻ എംഡിയുടെ പൂർണ്ണ അധിക ചുമതല നൽകി. മെഡിക്കൽ സർവീസ് കോർപ്പറേഷൻ എം.ഡി ആയിരുന്ന കെ.ഹിമയെ ഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ കമ്മിഷണറായി മാറ്റി നിയമിച്ചു.പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ഡയറക്ടറുമായ മുഹമ്മദ് ഷഫീഖിന് കേരള ജിഎസ്ടി കമ്മിഷണറുടെ പൂർണ അധികച്ചുമതല നൽകി.