ടെസ്‌ല കാറുകൾ ജൂലായിൽ ഇന്ത്യയിലെത്തും

Saturday 21 June 2025 12:39 AM IST

കൊച്ചി: ചൈനയിൽ നിർമ്മിച്ച വൈദ്യുതി വാഹനങ്ങളുമായി അമേരിക്കൻ കോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല ജൂലായിൽ ആദ്യ ഷോറൂം ഇന്ത്യയിൽ തുറക്കും. തുടക്കത്തിൽ മുംബയിലും രണ്ടാമത്തെ ഷോറൂം ന്യൂഡൽഹിയിലുമായിരിക്കും. ടെസ്‌ലയുടെ മോഡൽ വൈ റിയർ വീൽ ഡ്രൈവ് എസ്.യു.വി ആദ്യ ഇന്ത്യൻ ഷോറൂമിലേക്കായി എത്തി. ലോകത്തിൽ ഏറ്റവുമധികം വിൽപ്പനയുള്ള വൈദ്യുതി കാറാണ് മോഡൽ വൈ. ആദ്യ ഘട്ടത്തിൽ ഇറക്കുമതി നടത്തുന്ന വാഹനങ്ങൾ മാത്രമാകും ടെസ്‌ല ഇന്ത്യയിൽ വിൽപ്പന നടത്തുന്നത്. വിപണിയിലെ പ്രതികരണം കണക്കിലെടുത്താകും ഉത്പാദന കേന്ദ്രം തുടങ്ങുന്നതിൽ ടെസ്‌ല തീരുമാനമെടുക്കുന്നത്.