നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം

Friday 20 June 2025 11:43 PM IST

വെണ്ണിക്കുളം : കൺസ്യൂമർഫെഡ് നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ നിർവഹിച്ചു. കൺസ്യൂമർഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൂലി കെ. വർഗീസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജിജി മാത്യു ആദ്യവിൽപ്പന നടത്തി. ഗ്രാമപഞ്ചായത്ത് അംഗം രശ്മി മോൾ, കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ ടി.ഡി ജയശ്രീ, പുറമറ്റം എസ്.സി.എസ് പ്രസിഡന്റ് ബോബൻ ജോൺ, നീതി മെഡിക്കൽ വെയർഹൗസ് മാനേജർ ആർ ഷീജ എന്നിവർ പങ്കെടുത്തു.