രജിസ്ട്രേഷൻ
Friday 20 June 2025 11:43 PM IST
പത്തനംതിട്ട : കേരളാ കെയർ പാലിയേറ്റീവ് സേവന പദ്ധതിയിൽ സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ നടപടി ആരംഭിച്ചു. sannadhasena.kerala.gov.in/volunteerregistration വെബ്സൈറ്റിൽ വിവരം നൽകി രജിസ്റ്റർ ചെയ്യാം. സാന്ത്വന പരിചരണം ആവശ്യമുള്ള രോഗിക്കായി ആഴ്ചയിൽ ഒരു മണിക്കൂർ എങ്കിലും ചെലവഴിക്കാൻ സന്നദ്ധതയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. ജില്ലാതലത്തിൽ 30 വോളണ്ടിയർമാരാകുമ്പോൾ പരിശീലനം ആരംഭിക്കും. മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷം പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് നിയോഗിക്കും. 15 വരെയാണ് രജിസ്ട്രേഷൻ. സാന്ത്വനചികിത്സ ആവശ്യമായ രോഗികളുടെ വിവരശേഖരണവും രജിസ്ട്രേഷനും പുരോഗമിക്കുന്നു. പാലിയേറ്റീവ് കെയർ ഗ്രിഡിൽ പങ്കാളികളാകുന്ന എൻജിഓകളുടെയും കമ്യൂണിറ്റി ബേസ്ഡ് ഓർഗനേസേഷനുകളുടെയും രജിസ്ട്രേഷൻ പൂർത്തിയായി.