വായനാദിനാചരണം

Friday 20 June 2025 11:52 PM IST

കോന്നി: കോന്നി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും കോന്നി പബ്ലിക്ക് ലൈബ്രറിയിൽ അംഗമാക്കുന്നതിന് വായന ദിനത്തോടനുബന്ധിച്ച് ലൈബ്രറി ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. 19 മുതൽ ഒരു മാസക്കാലം കുട്ടികൾക്കുവേണ്ടി വിവിധ പരിപാടികളും നടത്തും. എസ്.പി.സി. സി.പി. ഒ എസ്.സുഭാഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സലിൽ വയലത്തല അദ്ധ്യക്ഷത വഹിച്ചു. വിനോദ് വാഴപ്പള്ളിൽ, ഗിരീഷ് കുമാർ ശ്രീനിലയം, എൻ.എസ്. മുരളി മോഹൻ, എസ്.കൃഷ്ണകുമാർ, ബി.ശശിധരൻനായർ, ഐഷഫാത്തിമ, അർജ്ജുൻ, ആരിഫ് മുഹമ്മദ്, ആർച്ച ആർ പിള്ള, എസ്.അൽജിയ എന്നിവർ സംസാരിച്ചു.