വായനപക്ഷാചരണം
Friday 20 June 2025 11:54 PM IST
ചെങ്ങന്നൂർ : താലൂക്ക് തല വായന പക്ഷാചരണം അങ്ങാടിക്കൽ ഗവ . സൗത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ജി നിഷികാന്ത് ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് സലിം പടിപ്പുരയ്ക്കൽ അദ്ധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി പി ആർ വിജയകുമാർ,ടി ടി ഷൈലജ , ടി കെ സുഭാഷ് ,അഡ്വ , രാജൻ എബ്രഹാം, സ്കൂൾ പ്രിൻസിപ്പൽ നിശാന്ത് മോഹൻ, പ്രധാനാദ്ധ്യാപിക സുമ എസ് കുറുപ്പ്
എന്നിവർ സംസാരിച്ചു.