കെ.എസ്.ടി.എ ധർണ

Friday 20 June 2025 11:55 PM IST

.റാന്നി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ഉപജില്ല കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധ മാർച്ചിന്റെയും ധർണയുടെയും ഭാഗമായി റാന്നി പെരുമ്പുഴ പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. കെഎസ്ടിഎ സബ് ജില്ലാ വൈസ് പ്രസിഡന്റ് ഷാജി എ. സലാം അദ്ധ്യക്ഷത വഹിച്ചു .ജില്ലാ വൈസ് പ്രസിഡന്റ് ബിനു കെ. സാം ഉദ്ഘാടനം ചെയ്തു.ജില്ലാ നിർവാഹക സമിതി അംഗം എഫ്. അജിനി സംസാരിച്ചു. ടി.ജി സന്തോഷ് ബാബു സ്വാഗതവും എം.ആർ. രാജീവ് നന്ദിയും പറഞ്ഞു.