ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

Saturday 21 June 2025 12:05 AM IST

തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ ആരംഭിക്കും. 1,600 രൂപ വീതം 62 ലക്ഷം ഗുണഭോക്താക്കൾക്കാണ് പെൻഷൻ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു കുടിശ്ശിക അടക്കം രണ്ടുമാസത്തെ പെൻഷൻ വിതരണം ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ടുകളിലും സഹകരണസംഘം ജീവനക്കാർ നേരിട്ട് വീട്ടിലും എത്തിച്ചാണ് പെൻഷൻ നൽകുന്നത്. ഒരാഴ്ച കൊണ്ട് വിതരണം പൂർത്തിയാക്കാനാണ് ധനമന്ത്രിയുടെ നിർദ്ദേശം.