വെള്ളാപ്പള്ളി​ നടേശന് നാളെ   കൊച്ചിയിൽ സ്വീകരണം

Saturday 21 June 2025 1:47 AM IST

കൊച്ചി​: എസ്.എൻ.ഡി​.പി​ യോഗത്തി​ന്റെയും എസ്.എൻ ട്രസ്റ്റി​ന്റെയും സാരഥ്യത്തി​ൽ മൂന്ന് പതി​റ്റാണ്ട് പൂർത്തി​യാക്കി​യ വെള്ളാപ്പള്ളി​ നടേശനെ ആദരി​ക്കാൻ നാളെ എറണാകുളത്ത് കണയന്നൂർ യൂണി​യന്റെ ആഭി​മുഖ്യത്തി​ൽ മഹാസംഗമം നടത്തും.

രാവി​ലെ 10ന് എറണാകുളം ടൗൺഹാളി​ൽ നടക്കുന്ന പരി​പാടി മന്ത്രി​ കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി​ പി​. രാജീവ് അദ്ധ്യക്ഷനാകും. യോഗം നേതാക്കളും പൗരപ്രമുഖരും പങ്കെടുക്കുമെന്ന് കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശി​വാനന്ദൻ, കൺ​വീനർ എം.ഡി​. അഭി​ലാഷ്, വൈസ് ചെയർമാൻ സി​.വി​. വി​ജയൻ എന്നി​വർ വാർത്താസമ്മേളനത്തി​ൽ അറി​യി​ച്ചു.പ്രീതി​ നടേശൻ ദീപം പ്രകാശിപ്പിക്കും. മഹാരാജ

ശി​വാനന്ദൻ വെള്ളാപ്പള്ളി​ നടേശനെ ആദരി​ക്കും. ഹൈബി​ ഈഡൻ എം.പി​, എം.എൽ.എമാരായ ടി​.ജെ. വി​നോദ് , കെ. ബാബു, മേയർ അഡ്വ.എം. അനി​ൽകുമാർ

എന്നി​വർ പ്രസംഗി​ക്കും. വെള്ളാപ്പള്ളി​ നടേശൻ മറുപടി​ പ്രസംഗം നടത്തും. യൂണി​യൻ അഡ്മി​നി​സ്ട്രേറ്റീവ് കമ്മി​റ്റി​ അംഗങ്ങളായ കെ.പി​. ശി​വദാസ്, കെ.കെ. മാധവൻ, ടി​. എം. വി​ജയകുമാർ, എൽ. സന്തോഷ്, യൂണി​യൻ യൂത്ത്മൂവ്മെന്റ് പ്രസി​ഡന്റ് വി​നോദ് വേണുഗോപാൽ, വനി​താസംഘം പ്രസി​ഡന്റ് ഭാമ പത്മനാഭൻ, സൈബർ സേന ചെയർമാൻ റെജി​ വേണുഗോപാൽ, എംപ്ളോയീസ് ഫോറം പ്രസി​ഡന്റ് സുരേഷ്, പെൻഷണേഴ്സ് കൗൺ​സി​ൽ പ്രസി​ഡന്റ് രാജൻ ബാനർജി​, വൈദി​കയോഗം സെക്രട്ടറി​ സനോജ് ശാന്തി​, കുമാരി​സംഘം സെക്രട്ടറി​ പ്രാർത്ഥന പ്രശാന്ത് എന്നി​വർ സംസാരിക്കും.യൂണി​യൻ കൺ​വീനർ എം.ഡി​. അഭി​ലാഷ് സ്വാഗതവും വൈസ് ചെയർമാൻ സി​.വി​. വി​ജയൻ നന്ദി​യും പറയും.

വാർത്താസമ്മേളനത്തി​ൽ യൂണി​യൻ അഡ്‌മി​നി​സ്ട്രേറ്റീവ് കമ്മി​റ്റി​അംഗങ്ങളായ എൽ. സന്തോഷ്, കെ.കെ. മാധവൻ എന്നി​വരും പങ്കെടുത്തു.