തോമസ് കുഞ്ഞുകുഞ്ഞ് നിര്യാതനായി
കുളനട: രാജ്യത്തോടുള്ള ആദരസൂചകമായി എല്ലാദിവസവും വീട്ടിൽ ദേശീയ പതാക ഉയർത്തുന്നതിലൂടെ ശ്രദ്ധേയനായ റിട്ട. എ.എസ്.ഐ കുളനട തറയിൽ തോമസ് കുഞ്ഞുകുഞ്ഞ് (95) നിര്യാതനായി. തിരുവിതാംകൂർ പൊലീസിൽ ജോലി ആരംഭിച്ച തോമസ് പത്തനംതിട്ട ജില്ലയിലെ ഏറ്റവും മുതിർന്ന റിട്ട.പൊലീസ് ഉദ്യോഗസ്ഥനാണ്. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പൊലീസ് ജീവിതത്തിലെ സംഭവങ്ങൾ ഓർമ്മക്കുറിപ്പായി കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാളെ ഉച്ചയ്ക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം സംസ്കാരം വൈകിട്ട് മൂന്നിന് പൊലീസ് ബഹുമതികളോടെ ഉള്ളന്നൂർ സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി വലിയ പള്ളിയിൽ. ഭാര്യ: തുമ്പമൺഏറം അരീക്കത്തറയിൽ വലിയകാലായിൽ പരേതയായ ചിന്നമ്മ. മക്കൾ: ജോസ്.കെ.തോമസ് (ഗ്രന്ഥശാല പ്രവർത്തകൻ, കാർട്ടൂണിസ്റ്റ്), ജെസി ജോസഫ്, ബീന.കെ. തോമസ് (റിട്ട. ഹെഡ്മിസ്ട്രസ്, തുമ്പമൺ എം.ജി.യു.പി സ്കൂൾ). മരുമക്കൾ: തുമ്പമൺ കിഴക്കേടത്ത് ബീന ജോസ്, പുളിങ്കുന്ന് തയ്യിൽ കെ.സി. ജോസഫ് (റിട്ട. വെരിഫിക്കേഷൻ ഓഫീസർ, ആരോഗ്യ വകുപ്പ്), മങ്ങാരം കൊച്ചുവടക്കേതിൽ വർഗീസ് മാത്യു (റിട്ട. ലക്ചറർ, പോളിടെക്നിക് കോളേജ്, അടൂർ).