ചിത്രൻ നമ്പൂതിരിപ്പാട് പുരസ്‌കാരം 27 ന് നൽകും

Saturday 21 June 2025 1:18 AM IST

തിരുവനന്തപുരം: പി.ചിത്രൻ നമ്പൂതിരിപ്പാട് സ്മൃതി കേന്ദ്രസമിതി ഏർപ്പെടുത്തിയ ചിത്രൻ നമ്പൂതിരിപ്പാട് പുരസ്കാരം സി.ശിവശങ്കരൻ മാസ്റ്റർക്ക് 27 ന് സമർപ്പിക്കും. 25000 രൂപയാണ് സമ്മാനത്തുക. 27 ന് ഉച്ചയ്ക്ക് മൂന്നിന് തൃശ്ശൂർ വടക്കേച്ചിറയ്ക്ക് സമീപമുള്ള ഭാരതീയ വിദ്യാഭവൻ ഓ‌ഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജൻ,​ പി.ബാലചന്ദ്രൻ എം.എൽ.എ, ആലങ്കോട് ലീലാകൃഷ്‌ണൻ, ​ മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്‌ണൻ,​ ഭാരതീയ വിദ്യാഭവൻ ചെയർമാൻ ടി.എസ് പട്ടാഭിരാമൻ,​ അൻപത് പ്രാവശ്യം ഹിമാലയയാത്രയ്ക്ക് നേതൃത്വം നൽകിയ എസ്.കൃഷ്‌ണൻ നായർ,​ തലനാട് ജി.ചന്ദ്രശേഖരൻ നായർ എന്നിവർ പങ്കെടുക്കും.