അനുമതിയില്ലാതെ വൈദ്യുതി വേലി: കേസെടുക്കും
Saturday 21 June 2025 12:20 AM IST
തിരുവനന്തപുരം: ഇലക്ട്രിക് വേലിക്കായി അനുമതിയില്ലാതെ വൈദ്യുതി എടുത്താൽ കേസെടുക്കുമെന്ന് കെ.എസ്.ഇ.ബി. വന്യജീവി ആക്രമണത്തെയും വിളനാശത്തെയും ചെറുക്കാൻ വൈദ്യുതി വേലികൾ സ്ഥാപിക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിൽ നിന്നുള്ള പ്രത്യേക അനുമതി ആവശ്യമാണ്.
വൈദ്യുതി ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ സെക്ഷൻ ഓഫീസിലോ 9496010101 എന്ന നമ്പറിലോ അറിയിക്കണം. കുറ്റം തെളിഞ്ഞാൽ 3 വർഷം വരെ തടവും പിഴയും രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റുള്ള അപകടങ്ങൾ അടുത്തകാലത്തായി വർദ്ധിച്ച സാഹചര്യത്തിലാണിത്. കഴിഞ്ഞ രണ്ടുകൊല്ലത്തിനിടെ 24 പേരാണ് ഇത്തരത്തിൽ മരിച്ചത്.