മകനുമായി വിവാഹ നിശ്ചയം നടത്തിയ യുവതിയുമായി 55കാരന് പ്രണയം,​ പിന്നാലെ ഒളിച്ചോടി കല്യാണം

Saturday 21 June 2025 12:21 AM IST

ല​ക്‌​നൗ​:​ ​പ്രണയത്തിന് കണ്ണും പ്രായവും മാത്രമല്ല കുടുംബ ബന്ധങ്ങളും തടസമാകില്ലെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇത്തരത്തിൽ മകനുമായി വിവാഹം ഉറപ്പിച്ച യുവതിയെ പ്രണയിച്ച് ഒളിച്ചോടിയ പിതാവിനെ കുറിച്ചാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ഉ​ത്ത​ർ​പ്ര​ദേ​ശ് ​റാം​പൂ​രി​ലെ​ ​ബ​ൻ​സ്‌​നാ​ഗ​ലി​ ​ഗ്രാ​മ​ത്തി​ലാ​ണ് ​സം​ഭ​വം.

ഷ​ക്കീ​ൽ​-​ ​ഷ​ബാ​ന​ ​ദ​മ്പ​തി​ക​ളു​ടെ​ 17​ ​വ​യ​സു​ള്ള​ ​മ​ക​നുമായാണ് യുവതിയുടെ ​വി​വാ​ഹ നിശ്ചയം നടത്തിയത്. ത​ന്നെ​യും​ ​മ​ക്ക​ളെ​യും​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ചെ​ന്നും​ ​സ്വ​ർ​ണ​വും​ ​പ​ണ​വു​മാ​യി​ ​ക​ട​ന്നു​ക​ള​ഞ്ഞു​വെ​ന്നും​ ​ഭാ​ര്യ​ ​പ​രാ​തി​ ​ന​ൽ​കി​യ​തോ​ടെ​യാ​ണ് ​സം​ഭ​വം​ ​പു​റ​ത്തു​വ​രു​ന്ന​ത്.​ ​ ​ഷ​ക്കീ​ലി​ന്റെ​ ​നി​ർ​ബ​ന്ധ​ത്തോ​ടെ​യാ​യി​രു​ന്നു​ ​ഇ​ത്.​ ​മ​ക​നോ​ടും​ ​ത​ന്നോ​ടും​ ​അ​നു​വാ​ദം​ ​ചോ​ദി​ക്കാ​തെ​യാ​ണ് 22​കാ​രി​യു​മാ​യി​ ​വി​വാ​ഹം​ ​ഉ​റ​പ്പി​ച്ച​തെ​ന്ന് ​ഷ​ബാ​ന​ ​പ​റ​യു​ന്നു.​ ​എ​തി​ർ​ത്ത​പ്പോ​ൾ​ ​ഉ​പ​ദ്ര​വി​ച്ചു.

വ​ധു​വാ​യ​ ​യുവതിയുമായി​ ​ഷ​ക്കീ​ൽ​ ​നി​ര​ന്ത​രം​ ​വീ​ഡി​യോ​ ​കോ​ൾ​ ​ചെ​യ്യു​മാ​യി​രു​ന്നെ​ന്ന് ​ഷ​ബാ​ന​യു​ടെ​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.​ ​സം​ശ​യം​ ​തോ​ന്നി​യ​തോ​ടെ​ ​മ​ക​നെ​ ​അ​റി​യി​ച്ചു.​ ​താ​നും​ ​മ​ക​നും​ ​ചേ​ർ​ന്ന് ​തെ​ളി​വു​ക​ൾ​ ​ശേ​ഖ​രി​ച്ചു.​ ​അ​ച്ഛ​ന്റെ​ ​അ​വി​ഹി​ത​ ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ​അ​റി​ഞ്ഞ​തോ​ടെ​ ​മ​ക​ൻ​ ​വി​വാ​ഹം​ ​ക​ഴി​ക്കാ​ൻ​ ​വി​സ​മ്മ​തി​ച്ചു.​ ​തു​ട​ർ​ന്ന് ​ഷ​ക്കീ​ൽ​ ​ത​ന്നെ​യും​ ​മ​ക്ക​ളെ​യും​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ചു. ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​യും​ 17​ ​ഗ്രാം​ ​സ്വ​ർ​ണ​വു​മാ​യി​ ​സ്ത്രീ​യു​മാ​യി​ ​ഒ​ളി​ച്ചോ​ടി​യെ​ന്നും​ ​വി​വാ​ഹം​ ​ക​ഴി​ച്ചു​വെ​ന്നും​ ​ഷ​ബാ​ന​ ​ആ​രോ​പി​ക്കു​ന്നു.​ ​ആ​റ് ​മ​ക്ക​ളും​ ​മൂ​ന്ന് ​കൊ​ച്ചു​മ​ക്ക​ളു​മു​ണ്ട് ​ഷ​ക്കീ​ലി​നും​ ​ഷ​ബാ​ന​യ്ക്കും.