അദ്ധ്യാപക സംഗമം ഇന്ന്

Saturday 21 June 2025 2:21 AM IST

റാന്നി: പെരുനാട് പഞ്ചായത്തിലെ അദ്ധ്യാപകരുടെ സംഗമം ഇന്ന് രാവിലെ 10.30ന് അട്ടത്തോട് ട്രൈബൽ സ്കൂളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം മഞ്ജു പ്രമോദ് അദ്ധ്യക്ഷത വഹിക്കും. ട്രൈബൽ സ്കൂൾ ഹെഡ്മാസ്റ്റർ ബിജു തോമസ് സംസാരിക്കും.