കെ.എസ്.ഇ.ബി ഓൺലൈൻ സേവനം ഇന്ന് രാത്രി മുടങ്ങും

Saturday 21 June 2025 1:28 AM IST

തിരുവനന്തപുരം: ഇന്ന് രാത്രി 11മുതൽ നാളെ പുലർച്ചെ രണ്ടുവരെ കെ.എസ്.ഇ.ബിയുടെ ഒാൺലൈൻ സേവനങ്ങൾ മുടങ്ങും. കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണിത്. ഓൺലൈൻ കൺസ്യൂമർ പോർട്ടലായ വെബ് സെൽഫ് സർവീസ് (wss.kseb.in), കൺസ്യൂമർ മൊബൈൽ ആപ്പ്, ടോൾ ഫ്രീ നമ്പറായ 1912, ഓട്ടോമാറ്റിക് പരാതി രജിസ്‌ട്രേഷൻ നമ്പറായ 9496001912 (കാൾ/വാട്ട്സ്ആപ്പ്) എന്നിവ ലഭ്യമാവില്ല.