യു.ഡി.എഫ് പ്രതിഷേധ സമരം

Saturday 21 June 2025 12:54 AM IST

നീണ്ടകര: ഫൗണ്ടേഷൻ താലൂക്ക് ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുക, പുതിയ നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ്. ചവറ നിയോജക മണ്ഡലം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു. രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിക്ക് മുന്നിലാണ് സമരം. രാവിലെ ആരംഭിക്കുന്ന പ്രതിഷേധം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.