മലയാളം ഐക്യവേദി വായനാദിനാചരണം

Saturday 21 June 2025 12:55 AM IST

കരുനാഗപ്പള്ളി: മലയാളം ഐക്യവേദി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെ ശ്രീ വിദ്യാധിരാജ ആർട്സ് ആൻഡ് സയൻസ് കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ വായനാദിനാചരണം സംഘടിപ്പിച്ചു. എഴുത്തുകാരനും സൈക്കോളജിസ്റ്റുമായ ഡോ.പി.ബി.രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു.

മലയാളം ഐക്യവേദി കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി ഡോ.കെ.കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ.ജയരാജു അദ്ധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ ശ്രീലത വായനാദിന സന്ദേശം നൽകി. മലയാളം ഐക്യവേദി കൺവീനർ ഷിഹാബ് എസ്. പൈനുംമൂട് ആശംസകൾ നേർന്നു.

വായനാകുറിപ്പ് എഴുത്ത് മത്സരത്തിൽ വിജയിച്ചവർക്ക് കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് സോഹൻലാൽ പുസ്തകങ്ങൾ വിതരണം ചെയ്തു. ബി.എസ്.ഡബ്ല്യു ഡിപ്പാർട്ട്മെന്റിലെ അനശ്വര ഒന്നാം സ്ഥാനവും, ബികോം ഫിനാൻസിലെ അശ്വിൻ പി. പ്രതാപ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വോളണ്ടിയർ പ്രതിനിധി മുഹമ്മദ് സുഹൈൽ നന്ദി പറഞ്ഞു.