യശസ്സോടെ തുടങ്ങി

Saturday 21 June 2025 7:22 AM IST

പഒന്നാം ടെസ്റ്റ് : ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്ക് മികച്ച തുടക്കം

യശസ്വി ജയ്‌സ്വാളിന് സെഞ്ച്വറി , ക്യാപ്‌ടൻ ഗില്ലിന് ഫിഫ്‌ടി

ലീ​ഡ്‌​സ്‌​:​ ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ​ ​ഒ​ന്നാം​ ​ടെ​സ്റ്റി​ൽ 'യുവ​ ​ഇ​ന്ത്യ​യ്‌​ക്ക് ​ഗംഭീര തു​ട​ക്കം.​ ​ഇം​ഗ്ലീ​ഷ് ​ബൗ​ളിം​ഗ് ​നി​ര​യെ​ ​സ​മ​ർ​ത്ഥ​മാ​യി​ ​നേ​രി​ട്ട് ​ഓ​പ്പ​ണ​ർ​ ​യ​ശ്വ​സി​ ​ജ​യ്‌​സ്വാ​ളും​ ​(​ 101)​,​ ക്യാപ്‌ടന്റെ ഇന്നിംഗ്‌സ് പുറത്തെടുത്ത് ശുഭ്‌മാൻ ഗില്ലും (പുറത്താകാതെ 127) സെഞ്ച്വറി നേടി. ​ഒന്നാം ദിനം സ്‌റ്റമ്പെടുക്കുമ്പോൾ ​ഇ​ന്ത്യ 85 ​ഓ​വ​റി​ൽ​ 359/3​ ​എ​ന്ന ശക്തമായ​ ​നി​ല​യി​ലാ​ണ്.​ 175 പന്തിൽ 127​ ​റ​ൺ​സു​മാ​യി​ ​ഗി​ല്ലും​ അർദ്ധ സെഞ്ച്വറി തികച്ച് 102 പന്തിൽ 65​ ​റ​ൺ​സോ​ടെ​ ​റിഷഭ് പ​ന്തു​മാ​ണ് ​ക്രീ​സി​ൽ.​ ​ജ​യ്‌​സ്വാ​ളി​നെ​ക്കൂ​ടാ​തെ​ ​ഓ​പ്പ​ണ​ർ​ ​കെ.​എ​ൽ​ ​രാ​ഹു​ൽ​ ​(42​),​ ​അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ​ ​സാ​യ് ​സു​ദ​ർ​ശ​ൻ​ ​(0​)​ ​എ​ന്നി​വ​രു​ടെ​ ​വി​ക്ക​റ്റു​ക​ളാ​ണ് ​ഇ​ന്ത്യ​യ്‌​ക്ക് ​ന​ഷ്‌​ട​മാ​യ​ത്.

ന​ന്നാ​യി​ ​തു​ട​ങ്ങി ഇ​തി​ഹാ​സ​ ​താ​ര​ങ്ങ​ളാ​യ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യും​ ​രോ​ഹി​ത് ​ശ​ർ​മ്മ​യും​ ​ടെ​സ്റ്റി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​ ​ശേ​ഷ​മു​ള്ള​ ​ഇ​ന്ത്യ​യു​ടെ​ ​ആ​ദ്യ​ടെ​സ്റ്റ് ​മ​ത്സ​ര​മാ​ണി​ത്. ഹെഡിംഗ്‌ലിയിൽ​ ​ടോ​സ് ​നേ​ടി​യ​ ​ഇം​ഗ്ലീ​ഷ് ​നാ​യ​ക​ൻ​ ​ബെ​ൻ സ്റ്റോ​ക്‌​സ് ​ഇ​ന്ത്യ​യെ​ ​ബാ​റ്റിം​ഗി​ന് ​അ​യ​യ്‌​ക്കു​ക​യാ​യി​രു​ന്നു.​ ​രോ​ഹി​ത് ​ഒ​ഴി​ച്ചി​ട്ട​ ​ഓ​പ്പ​ണിം​ഗ് ​പൊ​സി​ഷ​നി​ൽ​ ​പ്ര​തീ​ക്ഷി​ച്ച​ ​പോ​ലെ​ ​കെ.​എ​ൽ​ ​രാ​ഹു​ലാ​ണ് ​എ​ത്തി​യ​ത്.​ ​യ​ശ​സ്വി​യ്‌​ക്കൊ​പ്പം​ ​ന​ന്നാ​യി​ ​ത​ന്നെ​ ​രാ​ഹു​ൽ​ ​ബാ​റ്റ് ​ചെ​യ്തു.​ ​ഒ​ന്നാം​ ​വി​ക്ക​റ്റി​ൽ​ ​ഇ​രു​വ​രും​ 91​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​ 25​-ാം​ ​ഓ​വ​റി​ലെ​ ​അ​ഞ്ചാം​ ​പ​ന്തി​ൽ​ ​രാ​ഹു​ലി​നെ​ ​പു​റ​ത്താ​ക്കി​ ​ബ്രൈ​ഡ​ൻ​ ​കാ​ർ​സാ​ണ് ​ഇം​ഗ്ല​ണ്ടി​ന് ​കാ​ത്തി​രു​ന്ന​ ​ബ്രേ​ക്ക് ​ത്രൂ​ ​സ​മ്മാ​നി​ച്ച​ത്.​ ​കാ​ർ​സി​ന്റെ​ ​ത​ക​ർ​പ്പ​ൻ​ ​ഔ​ട്ട് ​സിം​ഗ​റി​ൽ​ ​ബാ​റ്റ് ​വ​ച്ച​ ​രാ​ഹു​ലി​നെ​ ​സ്ലി​പ്പി​ൽ​ ​ജോ​ ​ റൂ​ട്ട് ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ ​പ​ക​ര​മെ​ത്തി​യ​ ​അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ​ ​സാ​യ് സു​ദ​ർ​ശ​ൻ​ ​അ​ടു​ത്ത​ ​ഓ​വ​റി​ൽ​ ​സ്റ്റോ​ക്‌​സ് ​ലെ​ഗ് ​സൈ​ഡി​ൽ​ ​ബോ​ളെ​റി​ഞ്ഞ് ​സൃ​ഷ്ടി​ച്ച​ ​കെ​ണി​യിൽ​ ​വീ​ണ് ​ഡ​ക്കാ​യി​മ​ട​ങ്ങി.​4 പ​ന്ത് ​നേ​രി​ട്ട​ ​സു​ദ​ർ​ശ​നെ​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​ജ​യിം​സ് ​സ്മി​ത്ത് ​ഡൈ​വ് ​ചെ​യ്‌​ത് ​കൈ​പ്പി​ടി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​കൊ​ഹ്‌​ലി​ ​ഒ​ഴി​ച്ചി​ട്ട​ ​നാ​ലാം​ ​ന​മ്പ​റി​ൽ​ ​ബാ​റ്റിം​ഗി​ന് ​എ​ത്തി​യ​ ​ക്യാ​പ്ട​ൻ​ ​ഗി​ൽ​ ​ യ​ശ​സ്വി​ക്കൊ​പ്പം​ ​പി​ടി​ച്ചു​നി​ന്ന​തോ​ടെ​ ​ഇ​ന്ത്യ​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​നി​ന്ന് ​ക​ര​ക​യ​റി.​ ​ഇം​ഗ്ലീ​ഷ് ​ബൗ​ള​‌​‌​ർ​മാ​രെ​ ​സ​മ​ർ​ത്ഥ​മാ​യി​ ​നേ​രി​ട്ട​ ​ഇ​രു​വ​രും​ ​നാലാം​ ​വി​ക്ക​റ്റി​ൽ​ 164​ ​പ​ന്തി​ൽ​ 129​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​ ​ഇ​ന്ത്യ​യെ​ 200​ ​ക​ട​ത്തി.​ ​ഇ​തി​നി​ടെ​ ​യ​ശ​സ്വി​ ​സെ​ഞ്ച്വ​റി​യും​ ​ഗി​ൽ​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​യും​ ​പൂ​ർ​ത്തി​യാ​ക്കി.​ ​സെ​ഞ്ച്വ​റി​ ​പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് ​പി​ന്നാ​ലെ​ ​സ്റ്റോ​ക്‌​സി​ന്റെ​ ​മ​നോ​ഹ​ര​മാ​യ​ ​ഇ​ൻ​സ്വിം​ഗി​റി​ൽ​ ​ജ​യ്‌​സ്വാ​ൾ​ ക്ലീ​ൻ​ബൗ​ൾ​ഡാ​യി.​ 158​ ​പ​ന്ത് ​നേ​രി​ട്ട്16​ ​ഫോ​റും​ 1​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ട്ട​താ​ണ് 23​കാ​ര​നാ​യ​ ​യ​ശ്വ​സി​യു​ടെ സെഞ്ച്വറി​ ​ഇ​ന്നിം​ഗ്സ്. വലതു കൈയുടെ വേദന വകവയ്ക്കാതെയായിരുന്നു യശ്വസിയുടെ ബാറ്റിംഗ്.

പിന്നീട് ക്രീസിൽ ഒന്നിച്ച ഗില്ലും പന്തും നാലാം വിക്കറ്റിൽ 198 പന്തിൽ 138 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി കഴിഞ്ഞു. ഗില്ലും 16 ഫോറും സിക്‌സും നേടി.

4- സ്ഥിരം ടെസ്റ്റ് ക്യാപ്ടൻ ആയ ശേഷമുള്ള ആദ്യ ഇന്നിംഗ്‌സിൽ തന്നെ സെഞ്ച്വറി നേടിയ നാലാമത്തെ ഇന്ത്യൻ താരമാണ് ഗിൽ.

3- ഇംഗ്ലണ്ടിനെതിരെ യശസ്വി ജയ്‌സ്വാളിന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറി. ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടിൽ യശ്സ്വിയുടെ ആദ്യടെസറ്റ് സെഞ്ച്വറിയാണിത്.

2011-ന് ശേഷം ടെസ്റ്റ് അരങ്ങേറ്റ ഇന്നിംഗ്‌സിൽ ഡക്കാകുന്ന ആദ്യ ഇന്ത്യൻ താരമാണ് സായ്.

ജൂൺ 20- ഇന്ത്യയുടെ 317-ാം ടെസ്റ്റ് താരമായി സായ് സുദർശൻ ഇന്നലെ അരങ്ങേറി.സായ് അരങ്ങേറിയ ജൂൺ 20ന് ഇന്ത്യയ്‌ക്കായി ടെസ്റ്റിൽ അരങ്ങേറിയ മറ്റ് താരങ്ങൾ സൗരവ് ഗാഗുലി,​ രാഹുൽ ദ്രാവിഡ് (1996 ജൂൺ 20)​,​ വിരാട് കൊഹ്‌ലി (2011 ജൂൺ 20)​ എന്നിവരാണ്.

അരങ്ങേറി സായി, കരുൺ റിട്ടേൺസ്

സായി സുദർശൻ അരങ്ങേറ്റ മത്സരമായി ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ്. ചേതേശ്വർ പുജാരയിൽ നിന്നാണ് സായി ടെസ്റ്റ് ക്യാപ് സ്വീകരിച്ചത്. എട്ട് വ‌ർഷത്തിന് ശേഷം മലയാളി താരം കരുൺ നായരുടെ തിരിച്ചുവരവിനും ഈ ടെസ്റ്റ് വേദിയാവുകയാണ്. അഞ്ചാം ബാറ്ററായാണ് കരുണി ടീമിൽ ഉൾപ്പടുത്തിയത്. നിതീഷ് കുമാർ റെഡ്ഡിക്ക് പകരം വെറ്റ്‌റൻ ഓൾറൗണ്ടർ7 ഷർദുൽ താക്കൂറും ടീമിൽ തിരിച്ചെത്തി.

ടീം

ഇന്ത്യ

യശസ്വി ജയ്സ്വാൾ, രാഹുൽ, സായ് സുദർശൻ, ഗിൽ, പന്ത്, കരുൺ , ജഡേജ, താക്കൂർ, ബുംറ, സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ഇംഗ്ലണ്ട്– സാക് ക്രൗളി, ബെൻ ‍ഡക്കറ്റ്, ഒലി പോപ്, റൂട്ട്, ബ്രൂക്ക്, സ്റ്റോക്സ്, ജെയ്മി സ്മിത്ത് ,​വോക്സ്, ബ്രൈഡൻ കാർസ്, ജോഷ് ടങ്ക്, ബഷീർ.

വി​മാ​നാ​പ​ക​ട​ത്തി​ൽ​ ​ അന്തരി​ച്ച​വർക്ക് ആദരം ഈമാസം 12ന് അ​ഹ​മ്മ​ദാ​ബാ​ദി​ൽ​ ​വി​മാ​നാ​പ​ക​ട​ത്തി​ൽ​ ​ അന്തരി​ച്ച​വ​ർക്ക് അദരം നൽകി​ ഇ​ന്ത്യ​യു​ടേ​യും​ ​ഇം​ഗ്ല​ണ്ടി​ന്റേ​യും​ ​താ​ര​ങ്ങ​ൾ.​ ​ഒ​രു​മി​നി​ട്ട് ​മൗ​നാ​ച​ര​ണ​ത്തി​ന് ​ശേ​ഷ​മാ​ണ് ​ഇ​ന്ന​ലെ​ ​മ​ത്സ​രം​ ​തു​ട​ങ്ങി​യ​ത്.​ ​ഇ​രു​ടീ​മു​ക​ളും​ ​ക​റു​ത്ത​ ​ആം​ ​ബാ​ൻ​ഡും​ ​ധ​രി​ച്ചി​രു​ന്നു.​ ​അ​ഹ​മ്മ​ദാ​ബാ​ദി​ൽ​ ​നി​ന്ന് ​ല​ണ്ട​നി​ലേ​ക്കു​ ​പോ​വു​ക​യാ​യി​രു​ന്ന​ ​എ​യ​ർ​ ​ഇ​ന്ത്യ​വി​മാ​നാ​ണ് ​ത​ക​ർ​ന്നു​ ​വീ​ണ​ത്.