വില്ലേജ് ഓഫീസ് കെട്ടിടം പ്രവൃത്തി ഉദ്ഘാടനം

Sunday 22 June 2025 12:02 AM IST
കുറ്റിക്കാട്ടൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനചടങ്ങിൽ പി.ടി.എ റഹീം എം.എല്‍.എ പ്രസംഗിക്കുന്നു

കുന്ദമംഗലം: കുറ്റിക്കാട്ടൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു. വെള്ളിപറമ്പ് ഗവ. എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ, സബ് കളക്ടർ ഹർഷിൽ ആർ മീണ, അനീഷ് പാലാട്ട്, കെ.പി അശ്വതി, ബിജു ശിവദാസ്, അരീപ്പുറത്ത് സമീറ, പി സെയ്ദത്ത്, പി.എം ബാബു, എം.പി സലീം, എം.കെ സുഹറാബി, സുസ്മിത വിത്താരത്ത്, പ്രസീദ് കുമാർ, കെ.ടി മിനി എന്നിവർ പ്രസംഗിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി സ്വാഗതവും തഹസിൽദാർ എ.എം പ്രേംലാൽ നന്ദിയും പറഞ്ഞു.