വിദ്യാർത്ഥികളെ അനുമോദിച്ചു

Sunday 22 June 2025 12:47 AM IST

ചിറ്റൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളെ എസ്.ഡി.പി.ഐ അനുമോദിച്ചു. എസ്.ഡി.പി.ഐ തത്തമംഗലം ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് ഉന്നത വിജയം കരസ്ഥമാക്കിയ നൂറോളം വിദ്യാർത്ഥികളെ അനുമോദിച്ചത്. തത്തമംഗലം പി.എം ട്രേഡ് സെന്റർ ഹാളിൽ നടന്ന പരിപാടി ജില്ല സെക്രട്ടറി മജീദ് ഷൊർണൂർ ഉദ്ഘാടനം ചെയ്തു. തത്തമംഗലം ബ്രാഞ്ച് പ്രസിഡന്റ് റിയാസ് അദ്ധ്യക്ഷനായി. നഗരസഭ കൗൺസിലർ സദ്ദാം ഹുസൈൻ, ചിറ്റൂർ നയോജക മണ്ഡലം സെക്രട്ടറി എസ് അബ്ബാസ്, വൈ. പ്രസിഡന്റ് കാശിം എന്നിവർ സംസാരിച്ചു. ബാവ മാസ്റ്റർ ആലത്തൂർ മോട്ടവേഷൻ ക്ലാസെടുത്തു.